Latest NewsIndia

ഒരു സംസ്ഥാനം നഷ്ടമായെങ്കിലും മൂന്നു സംസ്ഥാനങ്ങൾ ഇനി കോൺഗ്രസ് ഭരിക്കും

മിസോറാമിൽ കോൺഗ്രസിന് അടിതെറ്റി.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു സംഥാനങ്ങൾ കോൺഗ്രസ് ഭരിക്കും. ബിജെപി ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്. അതെ സമയം മിസോറാമിൽ കോൺഗ്രസിന് അടിതെറ്റി.

മിസോറാമിൽ 10 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ കഴിയുന്നത്. എന്നാൽ എം എൻ എഫിന് 26 സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇവരുടെ ലീഡിങ്.

വിവിധ സംസ്ഥാനങ്ങളിലെ സീറ്റു നില:

മധ്യപ്രദേശ്: ബിജെപി- 102, കോണ്‍ഗ്രസ്- 116, ബിഎസ്‌പി-5, മറ്റുള്ളവര്‍-12

രാജസ്ഥാന്‍: കോണ്‍ഗ്രസ്- 100, ബിജെപി-79, ബിഎസ്‌പി-3, മറ്റുള്ളവര്‍-11

ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 57, ബിജെപി- 25, ജെസിസി-7, മറ്റുള്ളവര്‍-1

തെലങ്കാന: ടിആര്‍എസ്- 81, കോണ്‍ഗ്രസ്- 28, ബിജെപി‍-3, മറ്റുള്ളവര്‍-4

മിസോറാം: കോണ്‍ഗ്രസ്-8, ബിജെപി-2, എംഎന്‍എഫ്-28, മറ്റുള്ളവര്‍-3

shortlink

Related Articles

Post Your Comments

Related Articles


Back to top button