നിലയ്ക്കല്‍: കാട്ടാനയുടെ ശല്യം വർധിച്ചതിനെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കേർപ്പെടുത്തി. നിലയ്ക്കലില്‍ നിന്നും കാനനപാതയിലേക്കുള്ള വഴിയില്‍ കാട്ടാനയിറങ്ങിയത് സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സുരക്ഷാ മുന്‍കരുതലെടുത്തത്.
ഇതോടെ കരിമല വഴി സന്ധ്യാസമയത്തിന് ശേഷമുള്ള യാത്ര നിരോധിച്ചു. ഉരക്കുഴി, പാണ്ടിത്താവളം,പ്ലാന്തോട്, ഇലവുങ്കല്‍, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട് എന്നിവിടങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇരുട്ടിൽ പുറത്തിറങ്ങുന്ന കാട്ടാനകളെ അയ്യപ്പന്മാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും വളവുകളിൽ ഇവ നിൽക്കാറുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.
മാലിന്യത്തില്‍ നിന്നും ഭക്ഷണം തേടിയാവാം കാട്ടാനക്കൂട്ടം ഈ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. ആനശല്യം കുറയ്ക്കുന്നതിനായി ഇന്‍സിനേറ്ററുകള്‍ക്ക് സമീപം മാലിന്യം കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യത്തിനായി പ്രത്യേക എലിഫന്റ് സ്ക്വാഡിനെയും മറ്റു ജീവനക്കാരെയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments