തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ പോലീസ് നടപടിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും സംഘര്‍ഷത്തിനിടയില്‍ പ്രയോഗിച്ചിരുന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത് .
https://www.youtube.com/watch?v=AaDPf3dXrEc&feature=youtu.be&fbclid=IwAR0XdniOTSH20XK3vlJKfenPDjoIguBNtJc0H6M7sd-m6amEUMykIA0cc5s
Post Your Comments