പത്തനംതിട്ട: പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നിയന്ത്രണാതീതമായി ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പരിശോധനാ ഫലം. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോം ബാക്ടീരിയ വലിയ പ്രത്യാഘതമുണ്ടാക്കില്ല എന്നിരിക്കെ പമ്പയിലെ ഈ ബാക്ടീരിയയുടെ അളവ് 23000 മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. പമ്പയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ പരിശോധനാഫലം.
മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. ഇവിടെ നൂറു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 23200 കോളിഫോം ബാക്ടീരിയകളാണ് ഉള്ളത്. ത്രിവേണിയില്‍ 21600 ഉം, പമ്പ താഴ്വാരത്ത് 19600 ഉം ഉണ്ട്. തീര്‍ത്ഥാടകര്‍ ഏറ്റവും ഏറെ കുളിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഥലമാണ് ഇവിടമെല്ലാം.
കോളിഫോം ബാക്ടീരിയ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതേസമയം കുടിവെളളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ല എന്നത് ആശ്വാസകരമാണ്. കൂടാതെ പമ്പയാറിലെ ഈ ഇടത്തിലെ വെളളത്തില്‍ ഒാക്സിജന്‍റെ അളവും നന്നേ കുറവാണ്. ഈ ഭാഗങ്ങളില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമാണെന്ന് മലനീകരണ നിയന്ത്ര ബോര്‍ഡിന്‍റെ പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments