തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ പോക്കറ്റടി സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിപൂര്‍ണ്ണമായും മാര്‍ക്സിസ്റ്റുകാരെ കൊണ്ട് കുത്തിനിറച്ച ആ ഉദ്ഘാടനചടങ്ങില്‍ പേഴ്സ് പോക്കറ്റ് അടിച്ചിട്ടുണ്ടെങ്കില്‍ അത് ആരായിരിക്കും എന്ന് സാമാന്യ വിവരമുള്ള ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളുവെന്നും അവിടെ ശ്രീചിത്രനോ ദീപാ നിശാന്തോ ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയും പോലെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഓഹരിയുടമയും എറണാകുളം സ്വദേശിയുമായ വി.എസ്.മനോജിന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചു എന്നാണ് വാര്‍ത്ത… പരിപൂര്‍ണ്ണമായും മാര്‍ക്സിസ്റ്റുകാരെ കൊണ്ട് കുത്തിനിറച്ച ആ ഉദ്ഘാടനചടങ്ങില്‍ മനോജിന്റെ പേഴ്സ് പോക്കറ്റ് അടിച്ചിട്ടുണ്ടെങ്കില്‍ അത് ആരായിരിക്കും എന്ന് സാമാന്യ വിവരമുള്ള ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ… പൊലിസ് അന്വേഷണം ആരംഭിച്ച് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്ബോള്‍ ആ ദൃശ്യങ്ങളില്‍ എവിടെയെങ്കിലും ശ്രീചിത്രനോ ദീപ നിശാന്തോ ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും….
Post Your Comments