കൊച്ചി: പിറവം പള്ളി തര്‍ക്കത്തിലെ പൊലീസ് ഇടപെടലിനെ കുറിച്ച് ഓര്‍ത്തഡോക്സ് സഭ. പള്ളിയില്‍ ഇന്ന് നടന്നത് പൊലീസിന്റെ നാട
കമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം. വിധി നടപ്പാക്കണമെങ്കില്‍ അത് ആകാമായിരുന്നെന്ന് തോമസ് മാര്‍ അത്താനിയോസ് പറഞ്ഞു. കേസ് കോടതിയില്‍ വരുമ്പോള്‍ വിധി നടപ്പാലാക്കുവാന് കഴിയില്ല എന്ന് ധരിപ്പിക്കുവാനുള്ള നാടകമാണ് അരങ്ങേറിയതെന്നാണ് ആരോപണം.
അതേസമയം, പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Post Your Comments