Latest NewsKerala

ശബരിമല വിഷയം; ഓ.രാജഗോപാലും പി.സി.ജോര്‍ജ്ജും വാക്കൗട്ട് നടത്തി.

തിരുവനന്തപുരം:ശബരിമലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി അംഗം ഓ.രാജഗോപാലും സ്വതന്ത്ര അംഗം പി.സി.ജോര്‍ജ്ജും ഇന്ന് കേരള നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

സഭാസമ്മേളനം ആരംഭിച്ച ഉടനെയാണ് പ്രശ്നം സഭാദ്ധ്യക്ഷന്റെയും സഭയുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് രാജഗോപാല്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ലെന്നാരോപിച്ച ബിജെപി അംഗം അവിടെ ഭക്തജനങ്ങള്‍ക്കുള്ള വിലക്കുകള്‍ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജനെയും എട്ട് അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്യ്തതായി രാജഗോപാല്‍ അറിയിച്ചു.ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഇപ്പോഴും പ്രകടമാവുന്നത്, അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സത്യാഗ്രഹം ഏഴ് ദിവസം പിന്നിട്ട ശ്രീ.എ.എന്‍.രാധാകൃഷണന്റെ ആരോഗ്യനില അങ്ങേയറ്റം ആശങ്കജനകമാണ്.ശബരിമല വിഷയം ഉന്നയിച്ച് തന്നെയാണ് യു.ഡി.എഫിലെ മൂന്ന് അംഗങ്ങള്‍ നിയമസഭാമന്ദിരത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി സത്യഗ്രഹം അനുഷ്ഠിക്കുന്നത്. സത്യാഗ്രഹത്തിന് ഇടയാക്കിയ ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തെല്ലും താല്‍പര്യം പ്രകടിപ്പിക്കാത്ത ഇടത് മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഓ.രാജഗോപാലും അദ്ദേഹത്തോടൊപ്പം ജനപക്ഷം നേതാവും സഭയിലെ സ്വതന്ത്രാംഗവുമായ പി.സി.ജോര്‍ജ്ജും ഇറങ്ങിപോവുകയായിരുന്നു.

https://youtu.be/nHTLAlkDJ-c

shortlink

Related Articles

Post Your Comments

Related Articles


Back to top button