കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനയാത്രയെ കുറിച്ചുള്ള കെ.എസ്.ശബരിനാഥന് എം.എല്‍.എയുടെ പോസ്റ്റിന് പിന്നാലെ എം എല്‍ എമാരായ ജെയിംസ് മാത്യുവും എ എന്‍ ഷംസീറും രംഗത്തെത്തി. കണ്ണൂര്‍ വിമാത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും കണ്ണൂരില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയതിനെതിരെയാണ് ശബരിനാഥന് രംഗത്തെത്തിയിരുന്നത്.
പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര് യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവായത് എന്നും ഇത് ധൂര്‍ത്തെന്ന് ആക്ഷേപം ഉന്നയിച്ച് ആയിരുന്നു ശബരിനാഥന്റെ ആരോപണം.എന്നാല്‍ ഇതിനെതിരെയാണ് എം എല്‍ എ മാരായ ജെയിംസ് മാത്യുവും എ എന്‍ ഷംസീറും രംഗത്തെത്തിയത്.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് കയ്യില്‍ നിന്ന് പണം നല്‍കിയാണെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ എം എല്‍ എ ശബരീനാഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ടിക്കറ്റടക്കമായിരുന്നു ശബരിനാഥന് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
Post Your Comments