കോയമ്പത്തൂർ : ദുരഭിമാനത്തിന്റെ പേരിൽ ഭർത്താവിനെ സ്വന്തം വീട്ടുകാർ കൊലചെയ്യുന്നത് കണ്ടുനിൽകേണ്ടി വന്ന സ്ത്രീയാണ് കൗസല്യ. സംഭവത്തിന് ശേഷം ദുരഭിമാനക്കൊലയ്ക്കെതിരെ പോരാടിയ ആക്ടിവിസ്റ്റ് ഉദുമലൈ കൗസല്യ ഇപ്പോഴിതാ വീണ്ടും വിവാഹിതയായി. പറ വാദ് കലാകാരനും ആക്ടിവിസ്റ്റുമായ ശക്തിയാണ് വരൻ. കോയമ്പത്തൂർ തന്തൈ പെരിയാർ ദ്രാവിഡ കഴകം ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
കൗസല്യയുടെ ആദ്യഭർത്താവ് ശങ്കർ ജാതി കൊലപാതകത്തിന്റെ ഇരയായിരുന്നു. 2016ലാണ് സംഭവം. തേവർ സമുദായത്തിൽ നിന്നുള്ള കൗസല്യ ദളിതനായ ശങ്കറിനെ വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹബന്ധം വേർപ്പെടുത്താൻ കൗസല്യയെ നിരന്തരം വീട്ടുകാർ പ്രേരിപ്പിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടപ്പോൾ സ്വന്തം വീട്ടുകാർ ഭർത്താവിന്റെ വെട്ടിക്കൊല്ലുന്നത് കൗസല്യ കണ്ടു. അന്ന് 19 വയസുമാത്രമായിരുന്നു കൗസല്യക്ക് പ്രായം. ആക്രമണത്തിൽ കൗസല്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ശങ്കറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് കൗസല്യയുടെ പിതാവിന് തിരുപ്പൂർ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
Post Your Comments