ചവറ : ദേശീയ പാതയില്‍ നാല് ദിവസമായി വമ്പന്‍ ട്രെയിലറുകള്‍ കുടുങ്ങി കിടക്കുന്നു. ചവറ പാലം കടക്കാനാകാതെയാണ് 4 ട്രെയ്ലറുകള്‍ ടൈറ്റാനിയം ജംക്ഷനു സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് . എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് ടാങ്കുകള്‍ ഘടിപ്പിച്ച ട്രെയ്ലറുകളാണ് പാലം കടക്കാന്‍ കഴിയാതെ അഞ്ച് ദിവസമായി കുടുങ്ങികിടക്കുന്നത്.
പാലത്തിന്റെ ഇരുവശത്തെയും കമാനങ്ങളെ ബന്ധിപ്പിച്ചു റോഡിനു കുറുകെ സ്ഥാപിച്ചിട്ടുള്ള ബീമുകളെക്കാള്‍ ഉയരമുള്ള കൂറ്റന്‍ ടാങ്കുകളാണ് ട്രെയ്ലറുകളില്‍ ബന്ധപ്പിച്ചിരിക്കുന്നത്. ഇതു കടക്കാനാകാതെ വന്നതോടെ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി.
പൊലീസ് ഇടപെട്ട് ട്രെയ്ലറുകള്‍ ടൈറ്റാനിയം ജംക്ഷനിലേക്ക് തിരിച്ചു വിടുകയായിരുന്നു. പൊക്കവും നീളവും ഏറെയുള്ള ഈ വാഹനങ്ങള്‍ ചവറ-അടൂര്‍ റോഡ് വഴി എംസി റോഡിലെത്തിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും വൈദ്യുതി ലൈനും റോഡിലെ വളവുകളും തടസ്സമാകുമെന്ന് കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു.
ഇന്ന് ബെംഗളൂരുവില്‍ നിന്ന് എല്‍ ആന്‍ഡ് ടി കമ്പനി അധികൃതര്‍ സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യക്കാരായ 10 തൊഴിലാളികളാണ് വാഹനങ്ങള്‍ക്ക് ഒപ്പമുള്ളത്. ബഹിരാകാശ പേടകങ്ങളോട് സാദൃശ്യമുള്ളതിനാല്‍ തിരുവനന്തപുരം ഐഎസ്ആര്‍ഒയിലേക്ക് കൊണ്ടുപോകുന്നതാണെന്നായിരുന്നു ആദ്യ ദിവസത്തെ പ്രചാരണം.
Post Your Comments