പിറവം: പിറവം പള്ളിക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. പോലീസിന്റെ വലിയൊരു സംഘം ഇവിടെ എത്തിയതോടെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വിശ്വാസികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കുന്നുണ്ചയ നിരവധി പേര് കൊടികളേന്തി പള്ളിക്കു മുകളില്‍ കയറിയിരിക്കുകയാണ്. അതേസമയം പോലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്നും വിശ്വാസികള്‍ പറഞ്ഞു.
പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
സ്ത്രീകളും വൈദികരുമടക്കമുള്ള യാക്കോഭാസഭാഗങ്ങളാണ് ആത്മഹത്യാ ഭീഷണി മുഴക്കി പള്ളിക്കുള്ളിലുള്ളത്. ഇവരില്‍ പലരും പള്ളിക്കു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. അതേസമയം വിധി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന പോലീസ് നിര്‍ദ്ദേശവും ഇവര്‍ തള്ളി കളഞ്ഞു.
Post Your Comments