Latest NewsIndia

ബീച്ചില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടു

പ​നാ​ജി: ഗോ​വ​യി​ലെ ബീ​ച്ചി​ല്‍ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ടു. ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി ഈ​ശ്വ​ര്‍ മ​ക്‌​വാ​ന​യാ​ണ് (24) ര​ക്ഷ​പെ​ട്ട​ത്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ര്‍​ന്ന് മ​ക്‌​വാ​ന​യെ പ​നാ​ജി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അവിടെ നിന്ന് കടന്ന് കളയുകയായിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഉൗര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സൗ​ത്ത് ഗോ​വ ബീ​ച്ചി​ല്‍ മെ​യ് 24 നാ​യി​രു​ന്നു മ​ക്‌​വാ​ന​യും മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് 24 കാരിയായ പെ​ണ്‍​ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഗോ​വ പോ​ലീ​സ് ഇ​ന്‍​ഡോ​റി​ല്‍​നി​ന്ന് പിടികൂടി കോ​ള്‍​വാ​ലെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button