തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപെട്ടു സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തി വന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നു രാധാകൃഷ്ണനെ സമരപന്തലിൽ നിന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ നിരാഹര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരുന്നു.
അതേസമയം ഇന്ന് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ തിരുവനന്തപുരം ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.
Post Your Comments