മലപ്പുറം : അജ്ഞാതരോഗം ബാധിച്ച് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നിലമ്പൂരിലെ മുണ്ടന്‍മല, കോലോപ്പാടം, കൊടീരി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നികളുടെ ജഡങ്ങള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇരുപത്തഞ്ചോളം ജഡങ്ങളാണ് ഇവിടങ്ങളില്‍ നിന്നുമാത്രം കണ്ടെത്തിയത്.
അജ്ഞാതരോഗം എന്താണെന്ന് കണ്ടെത്താനോ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടരുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. കുറമ്പിലങ്ങോട് യു പി സ്കൂള്‍ പരിസരത്തും വീടുകള്‍ക്കു സമീപവും കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയിരുന്നു.
Post Your Comments