വൻ വിലക്കുറവിൽ ഷവോമി റെഡ്മി നോട്ട് 5 പ്രോ സ്വന്തമാക്കാൻ സുവർണ്ണാവസരം. ബിഗ് ഷോപ്പിങ് ഡെയ്സ് വഴി ഫ്ലിപ്കാര്‍ട്ട് ആണ് ഈ ഓഫറുമായി രംഗത്തെത്തിയത്. 2000 രൂപയുടെ വിലക്കിഴിവിൽ 12,999 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഫോൺ എക്സ്ചേഞ്ച് ഓഫർ വഴി 7,200 രൂപ വിലക്കിഴിവിൽ 5,799 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നു. കൂടാതെ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് 10 ശതമാനം ഡിസ്കൗണ്ട് ഓഫറുമുണ്ട്.
ഇന്ത്യയില്‍ 14,999 രൂപയാണ് 4 ജി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ മോഡലിന്റെ യഥാർത്ഥ വില. അതേസമയം റെഡ്മി നോട്ട് 6 പ്രോ 1,000 രൂപ വിലക്കിഴിവില്‍ 13,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരവും ഫ്ലിപ്കാര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments