KeralaLatest News

ദീപാ നിശാന്തിനെതിരെ എസ്.എഫ്.ഐയും

കൊച്ചി•സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്ത് വിധിനിര്‍ണയം നടത്തിയ മല്‍സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തണമെന്ന ആവശ്യവുമായി എസ്‌.എഫ്‌.ഐയും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിധി നിര്‍ണ്ണയസമിതിയില്‍ നിന്ന് ദീപാനിശാന്തിനെ മാറ്റി നിര്‍ത്തണമായിരുന്നെന്ന് എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. മറ്റ് ആളുകളെ കൊണ്ട് വിധി നിര്‍ണ്ണയം നടത്തിക്കണമെന്നതാണ് എസ്‌.എഫ്‌.ഐയുടെ നിലപാട് എന്നും സച്ചിന്‍ പറഞ്ഞു.

ജ്യൂറി പാനല്‍ നേരത്തെ തയ്യാറാക്കിയത് കൊണ്ടാവാം വിധി നിര്‍ണായക സമിതിയില്‍ ദീപാനിശാന്ത് ഉള്‍പ്പെട്ടത്. ദീപാനിശാന്തിന്റെ കവിതാ മോഷണത്തെ എസ്‌.എഫ്‌.ഐ ന്യായികരിക്കുന്നില്ല. എന്നാല്‍ കവിത മോഷണം നടത്തിയെന്ന പേരില്‍ എല്ലായിടത്തും ദീപാ നിശാന്തിന് അയിത്തം കല്‍പ്പിക്കണമെന്ന നിലപാട് എസ്‌.എഫ്‌.ഐക്കില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button