Latest NewsCricket

രഞ്ജിട്രോഫി : വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം

ചെ​ന്നൈ: രഞ്ജിട്രോഫി മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം. നാ​ലാം ദി​നം മത്സരം അവസാനിക്കാൻ എ​ട്ട് ഓ​വ​ര്‍ മാ​ത്ര​മു​ള്ള​പ്പോൾ 151 റ​ണ്‍​സി​നു ത​മി​ഴ്നാ​ടി​നു​മു​ന്നി​ല്‍ പരാജയപ്പെടുകയായിരുന്നു. അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ നേടി  ടി. ​ന​ട​രാ​ജ​നാ​ണ് കേരളത്തിനെ എറിഞ്ഞു വീഴ്ത്തിയത്. സാ​യി കി​ഷോ​റും ബാ​ബാ അ​പ​രാ​ജി​തും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം സ്വന്തമാക്കി.

91 റ​ണ്‍​സുമായി സ​ഞ്ജു സാം​സണും, 55 റ​ണ്‍​സുമായി സി​ജോ​മോ​ന്‍ ജോ​സഫും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഇവരെ കൂടാതെ അ​ഞ്ച് പേ​ര്‍ ര​ണ്ട​ക്കം ക​ട​ന്ന​പ്പോ​ള്‍ അ​ഞ്ച് പേ​ര്‍ പൂ​ജ്യ​ത്തി​നു പുറത്തായി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 252/7 എ​ന്ന സ്‌കോറിന് ത​മി​ഴ്നാ​ട് ഡി​ക്ല​യ​ര്‍ ചെ​യ്തത്. ക്യാ​പ്റ്റ​ന്‍ ബാ​ബ ഇ​ന്ദ്ര​ജി​ത്ത് (92), കൗ​ശി​ക് ഗാ​ന്ധി (59) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​കൾ മികച്ച റൺ നേടാൻ ​തമി​ഴ്നാ​ടി​നെ സഹായിച്ചു.

സ്കോ​ര്‍: ത​മി​ഴ്നാ​ട് 268-10, 252-7 കേ​ര​ളം 152-10, 217-10

shortlink

Related Articles

Post Your Comments

Related Articles


Back to top button