Latest NewsKerala

മലബാര്‍ ഹില്‍സിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന

മുംബൈ•മഹാരാഷ്ട്ര ഗവർണറും മുഖ്യമന്ത്രിയും തുടങ്ങി അതിസമ്പന്നര്‍ വരെയുള്ള പ്രമുഖരുടെ താമസസ്ഥലമെന്ന പേരില്‍ പ്രസിദ്ധമായ മലബാർ ഹില്ലിന്റെ പേര് രാംനഗരി എന്നാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്.

തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിന്റെ കൈവശമായിരുന്നതിനാലാണ് പ്രദേശത്തിനു മലബാർ ഹിൽ എന്നു പേരുവന്നതെന്നാണു ചരിത്രരേഖകൾ പറയുന്നത്. എന്നാല്‍ രാമ–ലക്ഷ്മണന്മാർ സീതയെ തേടുന്നതിനിടെ ഇവിടെ വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ളതിനാൽ രാമനഗരി എന്ന് പേര് മാറ്റണമെന്നാണ് ശിവസേനയുടെ ആവശ്യം.

ശിവസേനാ കോർപറേറ്റർ ദിലീപ് ലാൻഡെയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 2013ൽ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കോർപറേറ്റർ ആയിരിക്കെ ഇദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ശിവസേന എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നതാണ്. പിന്നീട് ലാൻഡെ എം.എന്‍.എസ് വിട്ടു ശിവസേനയില്‍ ചേക്കേറുകയായിരുന്നു.

പേരുമാറ്റം 13 ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ ചർച്ച ചെയ്യും. ശിവസേനയുടെ നിയന്ത്രണത്തിലാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button