പത്തനംതിട്ട : റവന്യൂവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2,64,804 പേര്‍ ഭൂരഹിതരാണെന്നാണ് റവന്യൂവകുപ്പിന്റെ പുതിയ കണക്ക്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളാണു ഭൂരഹിതരുടെ എണ്ണത്തില്‍ മുന്നില്‍. തിരുവനന്തപുരത്ത് 55,888, തൃശൂരില്‍ 35,413, എറണാകുളത്ത് 33,775 പേര്‍ ഭൂരഹിതരാണ്. കൊല്ലം-28267, ആലപ്പുഴ-15164, കോട്ടയം-10125, പാലക്കാട്-23476, മലപ്പുറം-25425, കോഴിക്കോട്-17465, വയനാട്-4098, കണ്ണൂര്‍-8793 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഭൂരഹിതരുടെ കണക്ക്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ കണക്ക് ഉള്‍പ്പെടുത്താതെയാണിത്.
ഭൂപരിഷ്‌കരണ നിയമം മറികടന്ന് കൂടുതല്‍ ഭൂമി കൈവശം വച്ച കേസില്‍ 455.33 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. മലപ്പുറത്തുനിന്ന് 307.64 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ നിന്ന് ഒരു തുണ്ടുഭൂമി പോലും ഏറ്റെടുത്തിട്ടില്ല. പാലക്കാട്ടുനിന്ന് 63.62 ഏക്കര്‍ ഭൂമി, കണ്ണൂര്‍ 72.18 ഏക്കര്‍, എറണാകുളം-3.51 ഏക്കര്‍, തൃശൂര്‍-5.02, കോഴിക്കോട്-1.59,കാസര്‍ഗോഡ്-84 സെന്റ്, ആലപ്പുഴ-91 സെന്റ് എന്നിങ്ങനെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ കാര്യത്തിലും വേണ്ടത്ര പുരോഗതി കൈവരിക്കാനായിട്ടില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 68492 പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായി റിവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. തൃശൂര്‍-19,956, ഇടുക്കി-14,354, മലപ്പുറം-11937, കോഴിക്കോട്-5997, തിരുവനന്തപുരം-688, കാസര്‍ഗോഡ്-3352, കൊല്ലം 184, പത്തനംതിട്ട-288, ആലപ്പുഴ-628, പാലക്കാട് -6411, വയനാട്-812, കണ്ണൂര്‍-2466, പറണാകുളം-2001, കോട്ടയം-318 എന്നിങ്ങനെയാണ് പട്ടയം ലഭിച്ചവരുടെ കണക്ക്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി വേണ്ട വിധത്തില്‍ നടപ്പാക്കിയില്ലെന്ന് ആരോപണം അന്നത്തെ പ്രതിപക്ഷം ആരോപിച്ചിരുന്ന. എന്നാല്‍ പുതിയ ഗവണ്‍മെന്റ് വന്നിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ വേഗത കൈവരിക്കാനോ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനോ സാധിച്ചില്ലെന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments