Latest NewsKerala

ഓഖി ഫണ്ട് വിനിയോഗം; ധവള പത്രം ഇറക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച്‌ ധവള പത്രം ഇറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച്‌ പുനപരിശോധന ആവശ്യമെന്ന് ആര്‍ച്ച്‌ ബിഷപ്പ് സൂസെപാക്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ടിലുള്ള 47.73 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്ന് ചെന്നിത്തല പറയുകയുണ്ടായി. ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്നും അല്ലെങ്കില്‍ സമദൂര നിലപാട് മാറ്റുമെന്നും സൂസപാക്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ലെന്നും, സാമ്പത്തിക സഹായവും പുനരധിവാസവുമാണ് അവര്‍ക്ക് ആവശ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button