ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ കത്ത്. കോണ്‍ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിമസഭകളില് പാസാക്കണമെന്നാണ് ആവശ്യം. പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഖ്യമന്ത്രിമാര്ക്കയച്ചു.
രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും വ്യവസ്ഥാപിത അനീതികള്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം നല്ല വനിതാ നേതാക്കളെ സൃഷ്ടിക്കാന്‍ ഉപകരിച്ചുവെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു.
Post Your Comments