ഗുരുവായൂര്‍: സ്‌കൂള്‍ ഗ്രൗണ്ടില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നു. മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ കളിസ്ഥലമാണ് ഇനി പോലീസ് സ്‌റ്റേഷനാകുന്നത്. കണ്ടാണശേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനു സ്വന്തം കെട്ടിടം നിര്‍മിക്കാന് റവന്യൂ വകുപ്പാണ് ‘പുറമ്പോക്കു’ ഭൂമി കണ്ടെത്തിയത്. എന്നാല്‍ വര്‍ഷങ്ങളായി സ്‌കൂളിലെ കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന സ്ഥലമാണിത്.
അതേസമയം ഈ സ്ഥലത്ത് പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു. 1984ലാണ് മറ്റം ഗേള്‍സ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത്. പിന്നീടിത് 1944ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയപ്പോഴാണ് കളിസ്ഥലം നിര്‍മിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി നികുതിയടവ് മുടങ്ങിക്കിടക്കുന്ന് ഈ സ്ഥലത്തിന്റെ അടമസ്ഥാവകാശ രേഖകള്‍ സ്‌കൂളിലോ പള്ളിയിലോ ഇല്ല. അതേസമയം കുട്ടികളുടെ കളിസ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യം ശക്തമാണ്.
Post Your Comments