Latest NewsHealth & Fitness

വ്യായാമത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക !

മുൻകാലങ്ങളെ അപേക്ഷിച്ച് ദിനവും വ്യായാമം ചെയ്യുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിനുള്ള വസ്ത്രങ്ങള്‍ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പലർക്കും ആശങ്ക വിട്ടൊഴിയുന്നില്ല.  വര്‍ക്കൗട്ട് ക്ളോത്തിംഗ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

തുണിത്തരം: ജിമ്മില്‍വര്‍ക്കൗട്ട് നടത്തുന്ന അവസരത്തില്‍, ധാരാളമായി വിയര്‍ക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍, സിന്തറ്റിക് തുണിത്തരങ്ങള്‍ ഉപയോഗിക്കുക. ഇത് വസ്ത്രത്തില്‍ വിയര്‍പ്പ് തങ്ങാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, ലഘുവായ വ്യായാമങ്ങള്‍ക്കായി കോട്ടണ്‍ വസ്ത്രങ്ങള്‍ വാങ്ങുക. കോട്ടണ്‍ വസ്ത്രങ്ങള്‍ സുഖപ്രദമായിരിക്കും. എന്നാല്‍, കൂടുതല്‍ വിയര്‍ക്കുന്നയവസരത്തില്‍ അത് നനഞ്ഞ് തൂങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കും.

Image result for gym clothes

ഇണക്കം: വ്യായാമം ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അധികം ഇറുക്കമോ അധികം അയഞ്ഞതോ ആയിരിക്കരുത്. ഇട്ടുനോക്കിയ ശേഷം മാത്രം വാങ്ങുക. ധരിക്കുന്നതിനു സുഖപ്രദവും ചലനങ്ങള്‍ക്ക് വിഘാതമുണ്ടാക്കത്തവയും ആയിരിക്കണം. ഇട്ടുനോക്കുന്ന അവസരത്തില്‍ സ്ട്രെച്ചു ചെയ്തും മറ്റും പരീക്ഷിക്കാവുന്നതാണ്.

സീസണ് അനുസൃതമായി: സീസണ്‍ അനുസൃതമായുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. വേനലില്‍ സ്ത്രീകള്‍ക്ക് ടാങ്ക് ടോപ്പുകളും ഷോര്‍ട്സും ധരിക്കാം. ശൈത്യകാലത്ത്, ഫുള്‍ടീഷര്‍ട്ടിലേക്കും ട്രാക്ക് പാന്‍റ്സിലേക്കും മാറാം. പുരുഷന്മാര്‍ക്ക് വേനല്‍ക്കാലത്ത് സ്ളീവ്‌ലെസ് ടീഷര്‍ട്ടും ഷോര്‍ട്സും ധരിക്കാം. ശൈത്യകാലത്ത് ഫുള്‍ ടീഷര്‍ട്ടും ട്രാക്ക് പാന്റ്സും ധരിച്ച്‌ വ്യായാമം ചെയ്യാം

Image result for gym clothes

ആധുനിക വസ്ത്രങ്ങൾ :അത്യാധുനികങ്ങളായ വര്‍ക്കൗട്ട് ക്ളോത്തുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആന്‍റിമൈക്രോബിയല്‍ ഗുണങ്ങളുള്ള ഇത്തരം വസ്ത്രങ്ങള്‍ ശരീരദുര്‍ഗന്ധത്തെ ചെറുക്കും. യുവി രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന തരം വസ്ത്രങ്ങളും ലഭ്യമാണ്.

അടിവസ്ത്രങ്ങള്‍ : വര്‍ക്കൗട്ട്ക്ളോത്തുകള്‍ക്ക് അനുസൃതമായ അടിവസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സ്ത്രീകള്‍ സ്പോര്‍ട്സ് ബ്രാ ധരിക്കുന്നത് നന്നായിരിക്കും. രഹസ്യഭാഗങ്ങള്‍ക്ക് പരുക്കു പറ്റാതിരിക്കാന്‍ സഹായിക്കുന്ന തരം അടിവസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്.

ശുചിത്വം: ശുചിത്വം നിലനിര്‍ത്തുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. ഏതാനും വര്‍ക്കൗട്ട് സെഷനു ശേഷം ചര്‍മ്മത്തില്‍ അണുബാധയുണ്ടാകുന്നത് അത്ര നല്ലകാര്യമായിരിക്കില്ലല്ലോ. അതിനാല്‍, 2-3 ജോഡി വര്‍ക്കൗട്ട് വസ്ത്രങ്ങളും അടിവസ്ത്രങ്ങളും സോക്സും വാങ്ങുക. ഓരോ വര്‍ക്കൗട്ടിനു ശേഷവും ഒരു സെറ്റ് മുഴുവനായി കഴുകിയുണക്കുക. പുതിയ സെഷനു പോകുമ്പോള്‍ കഴുകിയുണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button