KeralaLatest News

നിയമം കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്: നവംബറില്‍ മാത്രം ഈ ജില്ലയില്‍ റദ്ദ് ചെയ്തത് 230 ലൈസന്‍സുകള്‍

ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചതു കാരണമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണു കര്‍ശന നടപടികള്‍

പാലക്കാട് : നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷകള്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്.  മദ്യപിച്ചും  ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്. ഇതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നവംബറില്‍ മാത്രം 230 ലൈസന്‍സുകള്‍ റദ്ദു ചെയ്തു. അതേസമയം നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ ഡ്രൈവറുടെ ലൈസന്‍സും ഇതില്‍ ഉള്‍പ്പെടും.

ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചതു കാരണമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണു കര്‍ശന നടപടികള്‍.  ഇതിനെതിരെ പരിശോധനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. പകല്‍ സമയങ്ങളില്‍ നഗരങ്ങളിലും രാത്രിയില്‍ ദേശീയപാതകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തും.

അതേസമയം നിയമവിരുദ്ധമായി വാഹനമോടിക്കുന്നവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് ശിക്ഷയില്‍ മാറ്റം വരുത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുമ്പോള്‍ ആദ്യതവണ പിടിയിലായാല്‍ വാഹന നമ്പര്‍ രേഖപ്പെടുത്തുകയും, വീണ്ടും ആവര്‍ത്തിച്ചാല്‍  ലൈസന്‍സ് റദ്ദു ചെയ്യും. കൂടാതെ മദ്യപിച്ചു വാഹനമോടിച്ചവരെ പിടികൂടിയാല്‍ ആദ്യ തവണ തന്നെ ചുരുങ്ങിയത് ആറുമാസത്തേക്കു ലൈസന്‍സ് റദ്ദു ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button