തിരുവനന്തപുരം: ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനകാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് ധനവകുപ്പിന്റെ ഉത്തരവ്. അവയവം മാറ്റിവയ്ക്കല്‍, ഹൃദയശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരാകുന്ന് പൊതു മേഖലാ ജീവനകാര്‍ക്കാണ് സര്‍ക്കാര്‍ ജീവനക്കാരുടേത് സമാനമായ അവധി ആനുകൂല്യം നല്‍കിയാണ് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
ഹൃദയ ശസ്ത്രക്രിയക്ക് കലണ്ടര്‍ വര്‍ഷം 45 ദിവസവും അവയവം മാറ്റിവയ്ക്കലിന് 90 ദിവസവുമാണ് സര്‍ക്കാര്‍ ജീവനകാര്‍ക്ക് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ്. ഇനിമുതല്‍ ഈ ആനുകൂല്യം പൊതുമേഖലാ സ്ഥാപനത്തിലെ ജീവനകാര്‍ക്കും ലഭ്യമാകും. അതേസമയം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതു മേഖലാ സ്ഥാപനത്തിലെ ജീവനകാര്‍ക്ക് നേരത്തേ തന്നെ സ്‌പെഷല്‍ കാഷ്വല്‍ ലീവ് അനുവദിച്ചിരുന്നു.
അതേസമയം രക്തദാനം ചെയ്യുന്ന് സര്‍ക്കാര്‍ ജീവനകാര്‍ക്ക് കലണ്ടര്‍ വര്‍ഷം നാലുദിവസത്തെ പ്രത്യേക ആകസ്മിക ചട്ടപ്രകാരം അര്‍ഹതയുണ്ട്. കൂടാതെ രക്ത ഘടകങ്ങളായ അരുണ രക്താണുക്കള്‍ പ്ലാസ്മ, പ്ലേറ്റ്‌ലറ്റ് ദാനം ചെയ്യുന്നവര്‍ക്കും നാലു ദിവം അവധിയെടുക്കാം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഒക്ടോബറിലാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ ഇൗ അവധി പ്രതിവര്‍ഷം നാലില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്.
Post Your Comments