ബെയിജിംഗ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാനും തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കാനും ഇന്ത്യയും ചൈനയും സെെനിക പരിശീലന രംഗത്ത് കെെകോര്‍ക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനിക അഭ്യാസം വീണ്ടും ആരംഭിക്കുന്നത്. ചൈനീസ് നഗരമായ ചെംഗ്ഡുവില്‍ വെച്ചായിരിക്കും ഇരു സൈന്യങ്ങ ളുടെയും പരിശീലനത്തിന് തുടക്കമാകുക.
തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്ക്കാകും അഭ്യാസത്തില്‍ മുന്‍ഗണന . ഡിസംബര്‍ 11ന് ആരംഭിക്കുന്ന അഭ്യാസം 23ന് അവസാനിക്കും. ഇന്ത്യയും ചൈനയും നുറ് വീതം സൈനിക ട്രൂപ്പുകളെയാണ് അഭ്യാസത്തിനായി വിനിയോഗിക്കുന്നത്.
Post Your Comments