ഒമാൻ: 2,000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍ ഒമാനില്‍ കണ്ടെത്തി. പുരാതന കാലങ്ങളില്‍ കൊത്തു പണികളിലൂടെ വിവിധ തരത്തിലുള്ള രേഖകള്‍ കൊത്തിവെച്ച മൂന്ന് കല്ലുകളാണ് ഗവേഷകര്‍ റാസ് അല്‍ ഹദ്ദ് കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയത്.
എന്നാല്‍ ഈ കല്ലുകള്‍ യെമെനിലെ ഹളര്‍മൗത്തില്‍ നിന്ന് എത്തിയതാണെന്ന് വിദേശ ഗവേഷകര്‍ പറയുന്നു. ഈ കടല്‍ത്തീരം പഴയ കച്ചവടപ്പാതയായിരുന്നു. അതിനാല്‍ ഇവിടുത്തെ കച്ചവടസംഘത്തിന്റെയും മറ്റും ശേഷിപ്പുകളായും ഈ കല്ലുകളെ കണക്കാക്കുന്നു.
കണ്ടെത്തിയ മൂന്ന് കല്ലുകളും സൂക്ഷിക്കുന്നതിനായി ദേശീയ മ്യൂസിയത്തില്‍ എത്തിക്കും. കല്ലുകളെക്കുറിച്ചും കല്ലുകളില്‍ കൊത്തിവെച്ച വിവരങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തും. വിദഗ്ധരായ സവേഷകരുടെ സാന്നിധ്യത്തില്‍ ആയിരിക്കും കൂടുതല്‍ പഠനങ്ങള്‍ നടക്കുക.
Post Your Comments