കൊല്‍ക്കത്ത: ബി.ജെ.പി രഥയാത്ര നടത്തിയിടത്ത് ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നാരോപിച്ച് പശ്ചിമ ബംഗാളിലെ കുച് ബിഹാര്‍ ജില്ലയിലാണ് ശുദ്ധീകരണ യജ്ഞം നടത്തിയത്. ഹിന്ദു പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ഈ സ്ഥലം ശുദ്ധീകരിക്കുകയാണ് തങ്ങളെന്നും കുച് ബിഹാറില്‍ മദന്‍മോഹന്റെ രഥമല്ലാതെ മറ്റു രഥങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി.
Post Your Comments