സാനിയ : ലോക സൗന്ദര്യത്തിന്റെ പ്രതിരൂപമായി ഇനി ഇവള് അറിയപ്പെടും. ‘ മിസ്. മെക്സിക്കോ ‘ വനേസ പോണ്‍സ് ഡി ലിയോണി. ചെെനയിലെ സാനിയയില് നടന്ന 68 -ാം മത് ലോക സുന്ദരി മല്‍സരത്തില്‍ 118 സുന്ദരിമാരേക്കാള്‍ തിളങ്ങിയ മെക്സിക്കോക്കാരിയായ വനേസയെ ലോക സുന്ദരിയായി പ്രഖ്യാപിച്ച് മുന്‍ ലോക സുന്ദരി പട്ടം നേടിയിരുന്ന മനുഷി ഛില്ലാര്‍ കിരീടം അണിയിച്ചു.
https://www.instagram.com/p/BrIQUgiDJG2/?utm_source=ig_web_copy_link
ആദ്യമായാണ് മെക്സിക്കോയില്‍നിന്നൊരു സുന്ദരി മിസ് വേള്‍ഡ് കിരീടം അണിയുന്നത്. ഇരുപതുകാരിയായ മിസ് തായ്ലാന്ഡ് നിക്കോലിന്‍ പിചാപാ ലിസ്നുകനാണ് ഫസ്റ്റ് റണറപ്പ്. അതേ സമയം ഇന്ത്യക്ക് ഇത്തവണത്തെ മിസ് വേള്‍ഡ് മല്‍സരം നിരാശയാണ് നല്‍കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച അനുക്രീതി വാസ് 30 സുന്ദരിമാരുടെ ലിസ്റ്റില്‍ വന്നെങ്കിലും അവസാന 12 പേര്‍ക്കായുളള തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയറ്റ് പുറത്താകേണ്ടി വന്നു.
പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് വനേസ. കൂടാതെ മൈഗ്രേന്ഡസ് എന്‍ എല്‍ കാമിനോ (Migrantes en el Camino) എന്ന സംഘടനയില്‍ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വക്താവാണ്.
https://www.instagram.com/p/BrIKwhVjCsl/?utm_source=ig_web_copy_link
Post Your Comments