Latest NewsKerala

പ്രതി രക്ഷപ്പെട്ടു; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി : പോലീസുകാരെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരെ പ്രതി ആക്രമിച്ചത്.  സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രതീഷ്, പ്രമോദ് എന്നീ സിവില്‍ പോലീസ് ഓഫീസർമാരെയാണ് അന്വേഷണവിധേയമായി സിറ്റിപോലീസ് കമ്മീഷണർ എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്.

ബുധനാഴ്ചയാണ് സംഭവം നടന്നത് . കാവല്‍നിന്ന പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button