സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാഹനരംഗം, ഹോട്ടൽ വ്യവസായരംഗം, ലോജിസ്റ്റിക്രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിൽ ഉറപ്പുനൽകുന്ന ‘കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് / പ്രൈവറ്റ് പാർട്ടിസിപ്പേഷൻ’ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലകളിൽ ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 20. വിശദവിവരങ്ങൾക്ക്: www.bcdd.kerala.gov.in.
Post Your Comments