പത്തനംതിട്ട: പമ്പായാറില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആന്ധ്രാ ബാലന്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി അധികൃതര്‍. തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന ഇടങ്ങളില്‍ ബഹുഭാഷയില്‍ തയ്യാറാക്കിയ കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. ജലസേചന വകുപ്പാണ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആറിലെ ആഴമേറിയ ഇടങ്ങള്‍ കണ്ടെത്തുന്നതിനും തീര്‍ത്ഥാടകരെ നീരിക്ഷിക്കുന്നതിനുമായി ദുരന്ത നിവാരണ സേനയുടെ 42 ഒാളം ഡിങ്കി ബോട്ടുകളും സേവനം നടത്തുന്നുണ്ട്. നദിയില്‍ ഇറങ്ങുന്നതിന് മുന്‍പ് തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ത്രീവേണി പാലം മുതല്‍ ആശുപത്രിവരെയാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തിരക്കേറുന്ന സാഹചര്യത്തില്‍ കൂട്ടം തെറ്റാതിരിക്കുന്നതിനായി രക്ഷകര്‍ത്താക്കളുടെ മൊബെെല്‍ നമ്പര്‍ രേഖപ്പെടുത്തിയ ടാഗ് കുട്ടികളെ അണിയിച്ച ശേഷമാണ് മല കയറ്റുന്നത്. അനിയന്ത്രിതമായി മണല്‍ നീക്കിയതാണ് കുട്ടി അപകടത്തില്‍ പെടാന്‍ കാരണമെന്ന് ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട് . മരിച്ച കുട്ടിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചിട്ടുളളതായി റിപ്പോര്‍ട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന സാഹചര്യത്തില്‍ പൊലീസ് സേനയുടെ വിന്യസവും കുറച്ചിട്ടുണ്ട്.
Post Your Comments