ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്ത്തകന് ജഗദീഷ് ശര്‍മയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുടെ അടുത്ത സുഹൃത്താണ് ജഗദീഷ് ശര്‍മ. വെള്ളിയാഴ്ച ജഗദീഷിന്റെ വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ജഗദീഷിനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതിരോധ ഇടപാടുകള്‍ക്ക് കമ്മീഷന് ലഭിച്ചതായും അത് വിദേശത്ത് നിക്ഷേപിച്ചതായും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഡല്‍ഹിയിലും ബംഗളൂരുവിലുമായിരുന്നു റെയ്ഡ്. ഇത് കൂടാതെ വെള്ളിയാഴ്ച വധേരയുടെയും സുഹൃത്തുകളുടെയും വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ മൂന്ന് സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.
മൂന്ന് കമ്പനികളില്‍ തെരച്ചില്‍ നടത്താനെത്തിയ സംഘം കമ്പനി പൂട്ടി ഇടുകയും ചെയ്തിരിക്കുകയാണ് എന്ന് വദ്രയുടെ അഭിഭാഷകന് പറയുന്നു.
Post Your Comments