ബാംഗ്ലൂർ•അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂർ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് ഡിസംബര്‍ 15 ശനിയാഴ്ച വൈകുന്നേരം 4-30 ന് നാമജപ പ്രതിക്ഷേതയജ്ഞവും പൊതു സമ്മേളനവും നടത്തുന്നു.
രാഹുൽ ഈശ്വർ മുഖ്യ പ്രഭാഷകനാകുന്ന യജ്ഞത്തിൽ ചൈത്ര കുന്താപുര(ഹിന്ദു പര കാര്യകർത്ത) ഗോപിനാഥ് ബന്നേരി(കർണാടക ബിജെപി മലയാളി സെൽ സ്റ്റേറ്റ് കൺവീനർ), വിജയൻ കോവിലകം (ചെയർമാൻ, NSS കർണാടക), കെ.ചന്ദ്രശേഖരൻ, (SNDP,കർണാടക), കൈലാസ് ദേവ് (മണികണ്ഠ സംഘ് ചെയർമാൻ, കർണാടക), SASS നാഷണൽ പ്രസിഡന്റ് ശേഖർ ജി തുംകൂർ, SASS കർണാടക സ്റ്റേറ്റ് പ്രസിഡന്റ് റോജ ഷൺമുഖം, SASS ബാംഗ്ലൂർ ജില്ലാ പ്രസിഡന്റ് കൃഷ്ണപ്പാ ജി പ്രമോദ് മുത്താലിക് (ശ്രീരാമസേന കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ) ബാലകൃഷ്ണ ഗുരുസ്വാമി (RKS)ജയറാം ഗുരുസ്വാമി, ഗോട്ടിക്കര ഗുരുസ്വാമി, യെൽച്ചന ഹള്ളി ഗുരുസ്വാമി പത്മനാഭൻ, കർണാടക യിലെ എല്ലാ SASS അംഗങ്ങളും ബാംഗ്ലൂരിലെ എല്ലാ ക്ഷേത്ര ഗുരുസ്വാമി മാരും പങ്കെടുക്കുന്നു.
എല്ലാ അയ്യപ്പ ഭക്തരും ഈ നാമജപ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അയ്യപ്പ സ്വാമിയുടെ നാമത്തിൽ അപേക്ഷിക്കുന്നതായി ഭാരവാഹികകളായ ഡോ.എം മുനിരാജു, വി.ബി. സച്ചിദാനന്ദന്‍, മീര സച്ചിദാനന്ദന്‍, ആദിത്യ ഉദയ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments