കൊട്ടാരക്കര: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ ബിജെപിയുടെ നാമജപ പ്രധിഷേധം. കൊട്ടാരക്കരയിലാണ് ബിജെപി അംഗങ്ങള്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊട്ടാരക്കരയില്‍ പാണ്ടി വയല്‍ തോട് നവീകരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാമം ജപിച്ച് പ്രതിഷേധിച്ച നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Comment