മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായേയും അവഹേളിച്ച നടപടിയിൽ മനോരമ ന്യൂസിന് കർശന താക്കീത്. നാഷണൽ ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയാണ് താക്കീത് നൽകിയത്. ഈ വര്ഷം മെയ് മാസം 28 നു തിരുവാ എതിർവാ എന്ന പരിപാടിയിലാണ് കുമ്മനം രാജശേഖരനെയും അമിത് ഷായെയും അവഹേളിച്ചത്. തിരുവാ എതിർവാ എന്ന പരിപാടിയിൽ ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്ന വാചകമുപയോഗിച്ചു കുമ്മനം രാജശേഖരന്റെ മിസോറാം ഗവർണ്ണർ പദവിയെ അവഹേളിച്ചത്.
പ്രതിഷേധം ഉയർന്നതോടെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാൽ ഇവർ പരിപാടിയുടെ പുനർ സംപ്രേക്ഷണം നിർത്തിവെച്ചെങ്കിലും മാപ്പ് പറയാൻ തയ്യാറായില്ല. ഇതോടെ ബിജെപി നേതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തെ സമീപിച്ചു. മന്ത്രാലയം കൂടുതൽ അന്വേഷണത്തിനായി നാഷണൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയെ എല്പിക്കുകയായിരുന്നു. അതോറിറ്റിയുടെ ചോദ്യത്തിന് ചാനൽ മറുപടി പറഞ്ഞത് ഇതൊരു ആക്ഷേപ ഹാസ്യ പരിപാടിയാണെന്നും എടുത്തത് ഒരു സിനിമാ ഡയലോഗ് ആണെന്നുമാണ്.
എന്നാൽ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ അധിക്ഷേപിച്ചതിലൂടെ ചാനലിന് ശക്തമായ താക്കീതാണ് അതോറിറ്റി നൽകിയത്. ഇതാദ്യമാണ് മലയാളത്തിൽ ഒരു ചാനൽ ഇപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments