തിരുവനന്തപുരം: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമാകുന്നു എന്ന സൂചന നൽകി മൂഡീസ് റേറ്റിങ് നെഗറ്റിവിൽ നിന്ന് സ്റ്റേബിൾ ആക്കിയ റിപ്പോർട്ട്, മനോരമ മോദി സർക്കാരിനെതിരെ ആക്കി പ്രസിദ്ധീകരിച്ചതിൽ വിമർശനവുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ്. മനോരമ പോലെയുള്ള മാധ്യമങ്ങൾ ജനങ്ങൾക്ക് യാതൊരു നന്മയും ചെയ്യുന്നില്ലെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ കാർന്നു തിന്നുന്ന വൈറസാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ജിതിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
നെഗറ്റീവ് വാർത്തകൾ വായനക്കാരിലേക്ക് കുത്തി നിറച്ച് പൊതുസമൂഹത്തിൽ ആകെ നിരാശ സൃഷ്ട്ടിക്കുന്ന ‘മനോരമ’ പോലുള്ള മാധ്യമങ്ങൾ ബഹിഷ്‌ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്..
രാജ്യത്ത് എന്തെങ്കിലും പോസിറ്റീവായ ഒരു കാര്യം നടന്നാൽ പോലും അതിലെ നെഗറ്റീവ് വശങ്ങൾ മാത്രം കണ്ട് പിടിച്ച് വാർത്ത സൃഷ്ടിക്കുന്ന മനോരമയൊക്കെ ശരിക്കും നമ്മുടെ സമൂഹത്തെ കാർന്ന് തിന്നുന്ന വൈറസ് ആണ്..
ഇന്ന് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിൽ ഒന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആയ ‘Moody’s’ ഇന്ത്യയുടെ റേറ്റിംഗ് outlook ‘നെഗറ്റീവിൽ നിന്ന് Stable’ ആക്കി ഉയർത്തി എന്നതാണ്. ഇന്ത്യയുടെ സാമ്പത്തീക വളർച്ച ഈ വർഷം 9.3% ആയിരിക്കും എന്നും പറയുന്നു. അതേസമയം Sovereign rating ‘ Baa3’ തന്നെയായി തുടരും എന്ന് ഏജൻസി പറയുന്നു.
മനോരമ അത് ‘ രാജ്യത്തിന്റെ rating (Sovereign rating) മാറ്റാൻ റേറ്റിംഗ് ഏജൻസി തയാറായില്ല എന്ന നെഗറ്റീവ് വാർത്തയായി ആണ് നൽകിയിരിക്കുന്നത്..
എന്ത് നേട്ടമാണ് ഈ നെഗറ്റീവ് വാർത്തകൾ മാത്രം കണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നതിൽ നിന്ന് മനോരമയ്ക്ക് ലഭിക്കുന്നത് എന്നറിയില്ല. ഇപ്പോൾ ദേശാഭിമാനിക്ക് ഉണ്ട് മനോരമയേക്കാൾ നിലവാരം..
ആരോ പറഞ്ഞത് പോലെ എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, മനോരമ പത്രം വീട്ടിൽ വീണാൽ പോയില്ലേ എല്ലാം…
Post Your Comments