Latest NewsKerala

സുഹൃത്തുമായി ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ പീഡിപ്പിച്ചു

കൊല്ലങ്കോട്‌•സുഹൃത്തിനൊപ്പം മീങ്കര ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. വടവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പീഡനത്തിനിരയായത്.

നന്നിയോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഡാമിലെത്തിയത്. ഇരുവരും ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്‍ക്കുമ്പോള്‍ ഡാം ജീവനക്കാരനെന്ന തെറ്റിധരിപ്പിച്ച അഞ്ജാതന്‍ വിവരം വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡാം സ്റ്റോപ്പില്‍ നിന്നും ബസുകയറ്റി വിട്ടു. ബൈക്കില്‍ ബസിനെ പിന്തുടര്‍ന്ന ഇയാള്‍ പാപ്പാന്‍ ചള്ളയില്‍ വച്ച്‌ പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കുകയായിരുന്നു. ശേഷം വലിയചള്ള വഴി കരടിക്കുന്നിലെത്തിച്ച്‌ ശാരീരികമായി പീഡിപ്പിച്ച ശേഷം ബൈക്കില്‍ കയറ്റി എം പുതൂര്‍ കനാല്‍ ഭാഗത്ത് ഇറക്കിവിട്ടു രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് സമാന സംഭവം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button