Latest NewsInternational

ദമ്പതികളുടെ നഗ്ന ആലിംഗനം : ഈജിപ്റ്റില്‍ വിവാദം പുകയുന്നു

കെയ്‌റോ: ദമ്പതികള്‍ നഗ്‌നരായി ആലിംഗനം ചെയ്തതത് ഈജിപ്റ്റില്‍ വന്‍ വിവാദമാകുന്നു. പിരമിഡിനു മുകളില്‍ കയറിയാണ് ദമ്പതികള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ഇതിനെതുടര്‍ന്ന് സ്വീഡിഷ് ദമ്പതികള്‍ക്കെതിരെ ഈജിപ്ത് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഫോട്ടോയെടുക്കുന്നതിന് വേണ്ടിയാണ് ദമ്പതികള്‍ പിരമിഡിന്റെ മുകളില്‍ കയറിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്തിലെ ഗ്രേറ്റ് ഖുഫു പിരമിഡ് ഓഫ് ഗിസയുടെ മുകളില്‍ വച്ചാണ് വിവാദമായ ആലിംഗനം നടന്നത്.

ദമ്പതികള്‍ ആലിംഗനം ചെയ്തുകൊണ്ടുള്ള മൂന്ന് മിനിട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പിരമിഡിന് മുകളിലേക്ക് ദമ്പതികള്‍ വലിഞ്ഞുകയറുന്ന രംഗങ്ങളുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് മുകളിലെത്തിയ ഇരുവരും നഗ്‌നരായി കെട്ടിപ്പിടിക്കുകയായിരുന്നു..

ഈജിപ്തില്‍ പിരമിഡിന്റെ മുകളില്‍ കയറുന്നത് കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഈജിപ്തിലെ പുരാവസ്തു മന്ത്രി ഉത്തരവിട്ടു

:

shortlink

Related Articles

Post Your Comments

Related Articles


Back to top button