മാവേലിക്കര: ഇന്ത്യയില്‍ ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസ രംഗം സമ്പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കാനുളള പാതയിലാണ് സാക്ഷര കേരളമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വരുന്ന അധ്യായനവര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
സ്കൂളുകളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലെെസേഷന്‍ കെെവരുത്തുന്നതിന്‍റെ ഭാഗമായി 4, 50000 ത്തോളം ക്ലാസ് മുറികള്‍ നിലവില്‍ ഹൈടെക്ക് ആക്കിയിട്ടുണ്ട്. ഇതിന്‍റെ തുടക്കമെന്ന വിധം നാല് മാസത്തിനകം എല്‍പി, യുപി സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികളൊരുക്കുമെന്നും ഇതിനായുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍ എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആധുനിക സൗകര്യങ്ങളുള്ള കെട്ടിട നിര്‍മ്മാണത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളുള്ളത്. ഇത് എല്‍പി, യുപി ക്ലാസുകളിലേക്ക് കൂടി ദീര്‍പ്പിക്കുകയാണ് ലക്ഷ്യം. വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റി അക്കാദമിക മികവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments