ബ്രസീലിയ: ബാങ്ക് കൊള്ളക്കിടെയുണ്ടായ വെടിവെപ്പിൽ 12പേരെ പോലീസ് വധിച്ചു. വടക്കു കിഴക്കന്‍ ബ്രസീലിലെ ലെ സേറയില്‍ മിലാഗ്രസ് സിറ്റിയില്‍ വെള്ളിയാഴ്ച പുലര്ച്ചെയോടെരണ്ടു ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു സംഭവം. ബാങ്ക് കൊള്ളയടിക്കാനെത്തിയവര്‍ ആ ശ്രമത്തില്‍ പരാജയപ്പെടുകയും പൊലീസ് രംഗത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് രണ്ടു മിനുട്ട് നീണ്ടു നിന്നു. ശേഷം പ്രദേശത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. മരിച്ചവരില്‍ ആറു കൊള്ളക്കാരും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കൂടാതെ മരിച്ചവരില്‍ കുട്ടിയും നാലുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്. ഇവർ എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
Post Your Comments