
കൊല്‍ക്കത്ത: ബംഗാളിൽ രഥയാത്രക്ക് അനുമതി തേടി ബിജെപി നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ ബിജെപി നേതാക്കളുമായി 12നകം ചര്‍ച്ച നടത്തണമെന്നും 14നകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ബിജെപി അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു നീക്കുപോക്കും നടത്താത്തത് അമ്പരപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇന്നലെയും 9,14 എന്നീ തിയതികളിലുമാണ് ബിജെപി രഥയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നടത്താനിരുന്ന രഥയാത്രക്ക് പൊലീസ് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവിഷന് ബെഞ്ചില്‍ ബിജെപി നല്കിയ അപ്പീലിലാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
Post Your Comments