ബി.ജെ.പിയുടെ ഭീഷണിയിൽ പേടിച്ചോടുള്ള ഒരു ദുർബലയല്ല താനെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തൻ്റെ പാർട്ടിയിൽ നിന്നും പോയവരെ ആക്ഷേപിച്ച് സംസാരിക്കുകയായിരുന്നു മമത. ബഹറാംപൂരിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മമത ബി.ജെ.പിയിൽ ചേർന്നവരെ ആക്ഷേപിച്ച് സംസാരിച്ചത്.
‘ചില വികൃതികളായ പശുക്കൾ ബി.ജെ.പിയിലേക്ക് പോയി. അവരിപ്പോൾ അവിടെ ചെന്ന് ശബ്ദമുണ്ടാക്കുകയാണ്. ഇനിയും അത്തരത്തിൽ തൃണമൂൽ വിടാൻ ആഗ്രഹിക്കുന്ന പശുക്കൾ വേഗം തന്നെ പോകണം. മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്ത തൊഴുത്താണ് നല്ലത്’.- മമത പറഞ്ഞു.
ബി.ജെ.പിയുടെ ഭീഷണിയിൽ തളരുന്നവളല്ല താനെന്നും, ഒന്നിനെയും ഭയക്കേണ്ട ആവശ്യം തനിക്കില്ലെന്നും മമത പറഞ്ഞു. താനൊരു റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് നടന്ന് ജീവിക്കുമെന്നും പറഞ്ഞ മമത തൃണമൂൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments