Latest NewsIndia

രാഹുല്‍ ഗാന്ധി പണം നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ചു, തെരഞ്ഞെടുപ്പ് ലംഘനമെന്ന് പരാതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു ബിജെപി പരാതി നൽകി. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് പരാതി. രാഹുലിനെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ പണം നല്‍കിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നാണ് പ്രധാന ആരോപണം.

തെലങ്കാനയിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം എന്നും ബിജെപി ആരോപിച്ചു. ഇന്നലെയായിരുന്നു ഈ രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനു 48 മണിക്കൂര്‍ സമയം വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ളതൊന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലയെന്നും തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണിതെന്നും പരാതി നൽകിയ ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നഡ്ഡ, മുഖ്താര്‍ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗത്തലവന്‍ അനില്‍ ബലൂനി എന്നിവർ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് പ്രതികൂലാവസ്ഥയാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് പൂര്‍വ സര്‍വേ സൂചന നല്‍കുന്നുവെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button