ന്യൂയോര്‍ക്ക് : പ്രിയങ്ക ചൊപ്രയെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് മാപ്പ് പറഞ്ഞു. പ്രിയങ്ക – നിക് വിവാഹത്തിന് പിന്നാലെ പ്രിയങ്കയെ അപമാനിക്കുന്ന തരത്തില്‍ ലേഖനമെഴുതിയ അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ദ കട്ട് ലേഖനം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. മരിയ സ്മിത്താണ് ലേഖനമെഴുതിയത്.
ബോളിവുഡ് താരമായിരുന്ന പ്രിയങ്ക ഹോളിവുഡിലേക്ക് എത്തിയത് ജൊനാസിനെ ഉപയോഗിച്ചായിരുന്നെന്നായിരുന്നു പ്രധാന ആരോപണം. പ്രിയങ്കയ്ക്ക് പറ്റിയ ആളെ കണ്ടെത്താന്‍ പിആര്‍ സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. പ്രണയിക്കണമെന്ന് മാത്രം ഉദ്ദേശമുണ്ടായിരുന്ന നിക്കിനെ വിവാഹത്തിലേക്ക് പ്രിയങ്ക നിര്‍ബന്ധിച്ച് കൊണ്ടെത്തിച്ചു. ഇനി അഴിമതിക്കാരിയായ നടിക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്ത തടവുശിക്ഷയായിരിക്കും’തുടങ്ങിയ വിവാദ പരാമര്‍ശമാണ് ലേഖനത്തില്‍ ഉണ്ടായിരുന്നത്. ലേഖനത്തില്‍ ഗുരുതരമായ ആരോപണത്തില്‍ ബോളിവുഡിലെ പലമുന് നിര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നിക്കിന്റെ സഹോദരനു പ്രശസ്ത ഗായകനുമായ ജൊനാസും പ്രതിശ്രുത വധു സോഫിടേണര് എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ലേഖനം പിന്‍വലിച്ച് മാപ്പു പറഞ്ഞത്.
Post Your Comments