KeralaLatest News

59–ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

ആലപ്പുഴ : പ്രളയത്തെ അതിജീവിച്ച കേരളം കലോത്സവത്തിന് ഒരുങ്ങുകയാണ്. 59–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു ആലപ്പുഴയിൽ തുടക്കമാകുന്നു. രാവിലെ 8.30നു ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാകയുയർത്തും. 59–ാം കലോത്സവമെന്ന് ഓർമിപ്പിച്ച് 59 വിദ്യാർഥികൾ ചിരാതുകൾ കൊളുത്തും.

ആലപ്പുഴയില്‍ 29 വേദികളിലായി മൂന്നുദിവസം നീളുന്നതാകും കലോത്സവം. ആര്‍ഭാടമില്ലെങ്കിലും ആവേശം ചോരാതെ ഗംഭീരമാക്കാനാണ് ആലപ്പുഴ തയ്യാറെടുക്കുന്നത എന്ന് സംഘാടകര്‍ പറയുന്നു.  നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധവേദികളിലായി വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആര്‍ഭാടരഹിത കലോത്സവമായതിനാല്‍ ഇത്തവണ ഉദ്ഘാടനസമ്മേളനവും ഘോഷയാത്രയുമില്ല.

ലിയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്നാംവേദി. മീഡിയ സെന്ററും മാധ്യമസ്ഥാപനങ്ങളുടെയും പോലീസിന്റെയും പവലിയനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍ ക്രമീകരിച്ചിരിക്കുന്നത്.

നഗരത്തിലെ വിവിധവേദികളിലേക്കുള്ള യാത്രകള്‍ക്കായി സൗഹൃദഓട്ടോകള്‍ സര്‍വീസ് നടത്തും. മത്സരാര്‍ഥികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരും സ്റ്റുഡന്റ് പോലീസ് കേഡറ്റും ഉള്‍പ്പെടെയുള്ളവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button