തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണമാകുമോയെന്ന് സംശയം. പ്രധാന വിഷയങ്ങള്‍ക്കിടയില്‍ പഠിക്കാന്‍ ഇടവേളയില്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണ്. സാധാരണ പ്രധാന വിഷയങ്ങളുടെ പരീക്ഷയ്ക്കിടയില്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ നല്‍കാറ്. എന്നാല്‍ ഇത്തവണ ഗണിതം വിഷയത്തിന്റെ പരീക്ഷയ്ക്ക് ആവശ്യമായ ഇടവേളയില്ലാത്തതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്. ഇത്തവണയും ഉച്ചയ്ക്ക് കൊടുചൂടില്‍ തന്നെയാണ് പരീക്ഷ. കണക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ അവധിയില്ലാത്തതും കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരുന്നതും വിദ്യാര്‍ഥികളെ മാനസികമായി സമ്മര്‍ദത്തിലാക്കിയേക്കും.
2019 മാര്‍ച്ച് 13നാണ് എസ്.എസ്.എല്‍.സി. പരീക്ഷ. 25ന് സാമൂഹികശാസ്ത്രം പരീക്ഷ. തൊട്ടടുത്തദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. കഴിഞ്ഞവര്‍ഷം 19 ദിവസംകൊണ്ട് നടത്തിയ പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു. ഇത്തവണ ഇതിന് വേണ്ടത്ര പരിഗണന നല്‍കാത്തത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്.
Post Your Comments