തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി സനൽ കുമാറിന്‍റെ കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്. സർക്കാർ നൽകുമെന്ന് പറഞ്ഞ നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം.
മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനല്‍കുമാറിന്‍റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്‍റെ അച്ഛൻ ഗവണ്‍മെന്‍റ് പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു.
കടങ്ങൾ വീട്ടാൻ നിവർത്തിയിട്ടില്ലാതെ ഇരിക്കുകയാണ് സനലിന്റെ കുടുംബം. വിജിയും രണ്ടു മക്കളും സനലിന്റെ അമ്മയുമാണ് ഇപ്പോൾ വീട്ടിലുള്ളത്.
Post Your Comments