Latest NewsIndia

രാജസ്ഥാന്‍ : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി•രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ പോളിംഗ് നടന്ന 199 സീറ്റുകളില്‍ 105 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ടൈംസ്‌ നൗ-സി.എന്‍.എക്സ് പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 85 സീറ്റുകളാണ് ഈ സര്‍വേ പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളും സമാനമായ ഒരു ഫലമാണ് നല്‍കുന്നത്. 119-141 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം, റിപ്പബ്ലിക്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ബി.ജെ.പിയ്ക്ക് 81-101 സീറ്റുകളും കോണ്‍ഗ്രസിന് 83-103 സീറ്റുകളുമാണ് ഈ സര്‍വേ പ്രവചിക്കുന്നത്.

രാജസ്ഥാനിലെ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ:

സി വോട്ടര്‍- റിപ്പബ്ലിക് ടി.വി

ബി.ജെ.പി: 52-68, കോണ്‍ഗ്രസ് : 129-145, ബി.എസ്.പി -0, മറ്റുള്ളവര്‍ : 5-11

സി.എന്‍.എക്സ്-ടൈംസ്‌ നൗ

ബി.ജെ.പി: 85, കോണ്‍ഗ്രസ് : 105, ബി.എസ്.പി -0, മറ്റുള്ളവര്‍ : 9

ഇന്ത്യ ടി.വി

ബി.ജെ.പി: 89-90, കോണ്‍ഗ്രസ് : 100-110, ബി.എസ്.പി -1-3, മറ്റുള്ളവര്‍ : 6-8

എ.ബി.പി-സി.എസ്.ഡി.എസ്

ബി.ജെ.പി: 83, കോണ്‍ഗ്രസ് : 101, ബി.എസ്.പി -0, മറ്റുള്ളവര്‍: 4-11

ഇന്ത്യ ടുഡേ-ആജ്തക്‌-ആക്സിസ് മൈ ഇന്ത്യ

ബി.ജെ.പി: 55-72, കോണ്‍ഗ്രസ് : 119-141, ബി.എസ്.പി -0, മറ്റുള്ളവര്‍ : 15

റിപ്പബ്ലിക്-ജന്‍ കി ബാത്

ബി.ജെ.പി: 83-103, കോണ്‍ഗ്രസ് : 81-101, ബി.എസ്.പി -0, മറ്റുള്ളവര്‍ : 15

ടുഡേയ്സ് ചാണക്യ

ബി.ജെ.പി: 56-80, കോണ്‍ഗ്രസ് : 111-135, ബി.എസ്.പി -0, മറ്റുള്ളവര്‍ : 3-13

ന്യൂസ് എക്സ്-നേതാ

ബി.ജെ.പി: 80, കോണ്‍ഗ്രസ് : 112, ബി.എസ്.പി -0, മറ്റുള്ളവര്‍: 7

ന്യൂസ് നേഷന്‍

ബി.ജെ.പി: 89-93, കോണ്‍ഗ്രസ് : 99-103, ബി.എസ്.പി -0, മറ്റുള്ളവര്‍ : 5-9

shortlink

Related Articles

Post Your Comments

Related Articles


Back to top button