Latest NewsKerala

കിടപ്പാടം നഷ്ടമായ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടിപ്രതിരോധ കണ്‍വന്‍ഷന്‍

കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ട കളമശേരി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടി സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. പത്തിന് രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍ ജസ്റ്റീസ് പി.കെ. ഷംസുദീന്‍ ഉദ്ഘാടനം ചെയ്യും. എ. വാസു, കെ. അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ കുടുംബത്തെ കുടിയിറക്കി കൊള്ളലാഭം കൊയ്യുന്ന ബാങ്ക്-ഡിആര്‍ടി-റിയലെസ്റ്റേറ്റ് റായ്ക്കറ്റിനെതിരെയാണ് പ്രതിരോധം തീര്‍ക്കുന്നതെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നീതിക്ക് കാവല്‍, പ്രീത ഷാജിക്ക് കാവല്‍ എന്ന സന്ദേശമുയര്‍ത്തിയാണ് കണ്‍വന്‍ഷന്‍. കിടപ്പാടം ഒഴിയേണ്ടിവന്നെങ്കിലും കോടതിയിലുള്ള വിശ്വാസം ഇനിയും നഷ്ടപെട്ടിട്ടില്ലെന്ന് പ്രീത ഷാജി പറഞ്ഞു. ചതിയില്‍പ്പെടുത്തി കിടപ്പാടം തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന സാജനെതിരെ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധമുണ്ട്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രീത ഷാജി പറഞ്ഞു.

മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതി ചെയര്‍പേഴ്‌സണ്‍ സി.എസ്. മുരളി, പി.ജെ. മാനുവല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button